വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച് ഡ്രഗ്സ് മാഫിയയുടെ 'റോഡ് ഷോ'; കാഴ്ച്ചക്കാരായി പൊലീസ് ​​​​​​​

CAR
ആലപ്പുഴ: ആലപ്പുഴയിൽ കാർ വിവിധ വാഹനങ്ങളെ ഇടിച്ച് നിർത്താതെ പോയതായി പരാതി. ആലപ്പുഴ - ചേർത്തല റോഡിൽ ശനിയാഴ്ചയാണ് സംഭവം. ലഹരി മരുന്ന് സംഘത്തിന്റെതാണ് കാറെന്നാണ് പ്രാഥമിക വിവരം. 

പൊലീസിന്റെ അറിവോടെയാണ് കാർ അമിത വേഗതയിൽ സഞ്ചരിച്ചതെന്നാണ് വിവരം. കാർ മറ്റു വാഹനങ്ങളെ ഇടിപ്പിക്കുമ്പോൾ പൊലീസ് കാഴ്ചക്കാരായി ഉണ്ടായിരുന്നെന്നും പൊലീസ് ഇവർക്ക് ഒത്താശ ചെയ്‌തെന്നും ആരോപണമുണ്ട്. 

CAR

തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ഹ്യൂണ്ടായ് സൊണാറ്റ ബ്രാൻഡിലുള്ള കാറാണ് അപകടം ഉണ്ടാക്കിയതെന്നാണ് വിവരം. ഈ കാറിടിച്ച് വിവിധ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഉടമകൾ അറിയിച്ചു.