ഇ പി ജയരാജന് വിലക്ക്

ep
 

മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിമാനത്തിലെ പ്രതിഷേധത്തിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജന് മൂന്നാഴ്ച്ചത്തേയ്ക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി. ഇന്ത്യയ്ക്ക് അകത്തും പുറത്തും യാത്ര ചെയ്യുന്നതിനാണ് ഇപി ജയരാജന് ഇൻഡിഗോ വിമാന കമ്പനി വിലക്ക് ഏർപ്പെടുത്തിയത്. കൂടാതെ മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീനും നവീൻ കുമാറിനും ഈ മാസം 16 മുതൽ രണ്ടാഴ്ച്ചത്തെ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.യാത്രാ വിലക്ക് സംബന്ധിച്ച് ഇ-മെയിൽ വഴി സന്ദേശം ലഭിച്ചുവെന്ന് ഇവർ പറഞ്ഞു. അതേസമയം അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് ഇപി ജയരാജൻ പറഞ്ഞു. 

ജൂൺ 12നാണ് കേസിനാസ്പദമായ സംഭവം കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള വിമാന യാത്രക്കിടെയാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.