രാജ്ഭവൻ ധർണയിൽ നിന്നും വിട്ടു നിന്ന് ഇ.പി ജയരാജൻ: അവധിയിലെന്ന് വിശദീകരണം

ep
 

തിരുവനന്തപുരം: ഗവർണ്ണർക്കെതിരായ എൽഡിഎഫ് സമരങ്ങളിൽ പങ്കെടുക്കാതെ കൺവീനർ ഇപി ജയരാജൻ. രാജ്ഭവൻ മാർച്ചിലായിരുന്നു ജയരാജൻ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാൽ തിരുവനന്തപുരത്തെ പ്രതിഷേധത്തിലും കണ്ണൂരിലെ സമരത്തിലും ജയരാജൻ പങ്കെടുത്തില്ല. 

ഈ മാസം അഞ്ച് വരെ ആരോഗ്യകാരണങ്ങളാൽ ജയരാജൻ പാർട്ടിയിൽ നിന്നും അവധിയെടുത്തിരുന്നു. അവധി ഒരു മാസത്തേക്ക് കൂടി നീട്ടി എന്നാണ് വിശദീകരണം. അവധിക്കിടെയും 5,6 തിയ്യതികളിൽ ചേർന്ന പാർട്ടി നേതൃയോഗത്തിൽ ജയരാജൻ പങ്കെടുത്തിരുന്നു.
 

അതേസമയം ഗവർണറുടെ ഇടപെടലുകളിൽ ജനങ്ങൾക്കുള്ള പ്രതിഷേധം ആരിഫ് മുഹമ്മദ് ഖാനിൽ എത്തിക്കാൻ രാജ്ഭവൻ ധർണയോടെ കഴിഞ്ഞുവെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. പ്രതീക്ഷിച്ചയത്ര പ്രവർത്തകരെ രാജ്ഭവന് മുന്നിൽ അണിനിരത്താൻ കഴിഞ്ഞത് തുടർ സമരപരിപാടികൾ നടത്താൻ ഇടത് നേതാക്കൾക്ക് ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്. കേരളത്തിൽ ക്രമസമാധാന തകർച്ചയുണ്ടായെന്ന് വരുത്താൻ ഗവർണർ ശ്രമിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആരോപിച്ചു