കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ ഭൂചലനം

earthquake
 

കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ നേരിയ ഭൂചലനം അനുഭവപെട്ടു. പുലര്‍ച്ചെ 1:45 ന് ആണ് ഭൂചലനം ഉണ്ടായത്. കോട്ടയം ജില്ലയിലെ തലനാട് മേഖലയില്‍ പുലര്‍ച്ചെ  പ്രത്യേക രീതിയിലുള്ള ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറയുന്നു. വലിയ കല്ല് ഉരുണ്ടുപോകുന്നത് പോലെയുള്ള ശബ്ദമാണ് കേട്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 

ഇടുക്കിയിലെ സീസ്‌മോഗ്രാഫില്‍ രണ്ടു തവണ ഭൂചലനം രേഖപ്പെടുത്തിയതായാണ് പ്രാഥമിക വിവരം.  കുളമാവ് ഡാമിന്റെ 30 കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. രാവിലെ 1.48, 1.50 സമയങ്ങളിലാണ് ഭൂചലനം ഉണ്ടായത്.