തിരഞ്ഞെടുപ്പ് കേസ്: നജീബ് കാന്തപുരം എംഎല്‍എക്ക് കനത്ത തിരിച്ചടി; ഹര്‍ജി ഹൈക്കോടതി തള്ളി

najeeb kanthapuram
 

പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസില്‍ നജീബ് കാന്തപുരം എം എല്‍ എക്ക് കനത്ത തിരിച്ചടി.എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ഇടത് സ്വതന്ത്രന്‍ കെ പി എം മുസ്തഫ സമര്‍പ്പിച്ച ഹരജി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി നജീബ് കാന്തപുരം സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി.

മാറ്റിവെച്ച വോട്ടുകള്‍ സംബന്ധിച്ച്‌ തെളിവെടുപ്പിലേക്ക് പോകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ കോടതി ഒരു മാസത്തെ സമയമനുവദിച്ചു. ഒരു വര്‍ഷത്തിലധികം നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവിലാണ് സുപ്രധാന വിധി പ്രസ്താവം ഹൈക്കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. 20 പേജുള്ള വിധിന്യായം ജസ്റ്റിസ് ബദറുദ്ദീനാണ് പുറപ്പെടുവിച്ചിരിക്കുന്നത്.