നടന്നു പോകേണ്ടി വന്നാലും നിലവാരമില്ലാത്ത ഈ വിമാനത്തിൽ താനോ കുടുംബമോ ഇനി കേറില്ല

e p jayarajan
നടന്നുപോകേണ്ടി വന്നാലും ഇന്‍ഡിഗോയുടെ വിമാനത്തില്‍ ഇനി ഒരിക്കലും കയറില്ലെന്ന് ഇ പി ജയരാജൻ. വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള കയ്യാങ്കളിയില്‍ വിലക്ക് ഏർപെടുത്തിയായതുമായി ബന്ധപ്പെട്ടാണ് ജയരാജന്റെ ഈ പ്രസ്താവന. താനും കുടുംബവും ഇനി മുതല്‍ ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്നും ഇന്‍ഡിഗോ ‘വൃത്തികെട്ട’ കമ്പനിയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ഇതൊരു നിലവാരമില്ലാത്ത വിമാന കമ്പനിയാണ്. ഞാന്‍ ആരാണെന്ന് പോലും അവര്‍ക്ക് മനസിലായില്ല. ഒരു മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിക്കാനുള്ള നീക്കം ഇന്‍ഡിഗോ കമ്പനിക്ക് അറിയാമായിരുന്നു. ഞാന്‍ മാത്രമല്ല എന്റെ കുടുംബക്കാരും യാത്ര ചെയ്യില്ല. ഒരു സ്റ്റാന്റാര്‍ഡും ഇല്ലാത്ത കമ്പനിയാണ്. ഇ പി ജയരാജന്‍ പറഞ്ഞു.

മൂന്നാഴ്ചത്തേക്കാണ് ഇൻഡിഗോ ഇ പി ജയരാജന് വിലക്ക് ഏർപെടുത്തിയത്