കെ.​വി.​തോ​മ​സ് കോ​ണ്‍​ഗ്ര​സി​ലു​ണ്ടെ​ന്ന് പോ​ലും ആ​രും ക​രു​തു​ന്നി​ല്ല, പി​ന്നെ​ന്തി​നാ​ണ് പു​റ​ത്താ​ക്കു​ന്ന​ത്- കെ സുധാകരൻ

k sudhakaran

 തി​രു​വ​ന​ന്ത​പു​രം: കെ.​വി.​തോ​മ​സ് നി​ല​വി​ൽ കോ​ണ്‍​ഗ്ര​സി​ലു​ണ്ടെ​ന്ന് പോ​ലും ആ​രും ക​രു​തു​ന്നി​ല്ലെന്നും പി​ന്നെ​ന്തി​നാ​ണ് അ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്കു​ന്ന​തെന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ.

തൃ​ക്കാ​ക്ക​ര​യി​ലെ ഇ​ട​ത് സ്ഥാ​നാ​ർ​ഥി​ക്കാ​യി പ്ര​ച​ര​ണ​ത്തി​നി​റ​ങ്ങു​മെ​ന്ന തോ​മ​സി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക് പി​ന്നാ​ലെ​യാ​ണ് സു​ധാ​ക​ര​ന്‍റെ പ്ര​തി​ക​ര​ണം. കോ​ണ്‍​ഗ്ര​സി​ൽ നി​ന്നും പു​റ​ത്താ​ക്കാ​ൻ മാ​ത്രം പ്രാ​ധാ​ന്യം കെ.​വി.​തോ​മ​സി​നു​ണ്ടെ​ന്ന് ക​രു​തു​ന്നി​ല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തിൽ കെ.​സി.​വേ​ണു​ഗോ​പാ​ലി​നോ​ട് കൂ​ടി ആ​ലോ​ചി​ച്ച് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.