ബ്രസീല്‍ ആരാധകന്‍ ആണെങ്കിലും മത്സരത്തിനിറങ്ങുന്ന മെസിക്ക് ആശംസകള്‍ നേരാന്‍ മടിയില്ല;'മത്സരം' തെരുവില്‍ തല്ലിയല്ല വേണ്ടത്, കളിക്കളത്തില്‍ ആണ് വേണ്ടത്

v shivankutty

 ഫുട്ബോൾ ആവേശം കേരളത്തിലും ചൂടുപിടിക്കുമ്പോൾ രാഷ്ട്രീക്കാരും അതിന്റെ പിന്നാലെയാണ്. മന്ത്രി ശിവന്‍കൂട്ടിയുടെ ഒരു പോസ്റ്റാണ് വീണ്ടും വൈറലാവുന്നത്. അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസിയെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്റാണത്.  ''കാര്യം ഞാനൊരു ബ്രസീല്‍ ആരാധകന്‍ ആണെങ്കിലും  മത്സരത്തിനിറങ്ങുന്ന മെസിക്ക് ആശംസകള്‍ നേരാന്‍ മടിയില്ല. ഇതാണ് 'സ്‌പോര്‍ട്‌സ് പേഴ്‌സണ്‍ ' സ്പിരിറ്റ്... ആരാധകരെ,  'മത്സരം' തെരുവില്‍ തല്ലിയല്ല വേണ്ടത്, കളിക്കളത്തില്‍ ആണ് വേണ്ടത്.'' എന്നന്വ ശിവൻകുട്ടിയുടെ പോസ്റ്റ്  

മുൻപ് ശിവന്‍കുട്ടി ഇത്തവണ ബ്രസീല്‍ തന്നെ കപ്പ് അടിക്കുമെന്ന് പോസ്റ്റിട്ടിരുന്നു. മുന്‍ മന്ത്രിമാരായ എം എം മണിയെയും കടകംപ്പള്ളി സുരേന്ദ്രനെയും ടാഗ് ചെയ്തു കൊണ്ടാണ് ശിവന്‍കുട്ടി വെല്ലുവിളിച്ചത്. പിന്നാലെ ബ്രസീല്‍ തിരിച്ചുള്ള ആദ്യ ഫ്‌ലൈറ്റ് പിടിക്കാതിരിക്കട്ടെ, സെമി വരെയെങ്കിലും എത്തണേ എന്ന് അര്‍ജന്റീനയുടെ ആരാധകനായ എം എം മണി തിരിച്ചടിച്ചു. ഈ കപ്പ് കണ്ട് പനിക്കണ്ട സഖാവെ, ഇത് ഞാനും മണിയാശാനും കൂടി ഇങ്ങ് എടുത്തു എന്നാണ് വി കെ പ്രശാന്ത് എംഎല്‍എ കമന്റിട്ടത്.