മലപ്പുറത്ത് എത്തുമ്പോഴെല്ലാം ഇവിടെ എത്താറുണ്ട്;ശശി തരൂർ പാണക്കാടെത്തി

sasi tharoor
 

കോൺഗ്രസ് നേതാവ് ശശി തരൂർ പാണക്കാടെത്തി മുസ്‌ലിം ലീഗ് നേതാക്കളെ കണ്ടു. പാർട്ടി സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി, പിവി അബ്‌ദുൽ വഹാബ്, കെപിഎ മജീദ്, പിഎംഎ സലാം എന്നിവരുമായി കൂടിക്കാഴ്‌ച നടത്തി. ഡിസിസി ഓഫീസിലെത്തി കോൺഗ്രസ് നേതാക്കളുമായും തരൂർ കൂടിക്കാഴ്‌ച നടത്തും.

തുടർന്ന് ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിയിലെ വിദ്യാർത്ഥികളുമായി തരൂർ സംവദിക്കും. എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പങ്കെടുത്തതിന് പിന്നാലെ കേരളത്തിൽ സജീവമാകുന്നതിന്റെ ഭാഗമായാണ് തരൂരിന്റെ മലബാർ പര്യടനം.പാർട്ടിയെ ഒരുമിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നായിരുന്നു തരൂരിന്റെ പ്രതികരണം. 

ഒരു വിഭാഗീയ പ്രവർത്തനത്തിനും താനില്ലെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട്ടെ തന്റെ സന്ദർശനത്തിൽ ഒരു അസാധാരണത്വവും ഇല്ല. മലപ്പുറത്ത് എത്തുമ്പോഴെല്ലാം ഇവിടെ എത്താറുണ്ട്. പൊതു രാഷ്ട്രീയ കാര്യങ്ങൾ ലീഗുമായി ചർച്ച ചെയ്‌തുവെന്നും തരൂർ പറഞ്ഞു.