എക്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടിപ്പ്; രണ്ട് പേർ പിടിയിൽ
Sat, 14 May 2022

കോഴിക്കോട്: എക്സൈസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണം തട്ടിയവർ പിടിയിൽ. ബിവറേജില്‍ നിന്ന് മദ്യം വാങ്ങുന്നവരെ ഭീഷണപ്പെടുത്തി മദ്യവും പണവും സ്വര്‍ണവും കവർന്ന രണ്ട് പേരാണ് അറസ്റ്റിലായത്.
കോഴിക്കോട് പുതിയങ്ങാടി സ്വദേശി ഫാത്തിമ മൻസിലിൽ മക്ബൂൽ, അത്തോളി കൊങ്ങന്നൂരിലെ മീത്തൽവീട്ടിൽ ജറീസ് എന്നിവരാണ് പിടിയിലായത്. തൊട്ടില്‍പാലം പോലീസാണ് ഇവരെ പിടികൂടിയത്.