തന്റെ അഭിപ്രായം അറിയിച്ചു; മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിച്ചുവെന്ന് ഗവര്‍ണര്‍

pinarayi governor
 

 

തിരുവനന്തപുരം: സജി ചെറിയാന്‍ നാളെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്റെ ആശങ്ക മുഖ്യമന്ത്രിയെ അറിയിച്ചുവെന്നും മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. 

ആര് മന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്. ഇതൊരു അസാധാരണ സാഹചര്യമാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.  

അതേസമയം, സജിചെറിയാന്റെ സത്യപ്രതിജ്ഞ നാളെ വൈകിട്ട് നാലിന് നടക്കും. രാജ്ഭവനിലെ പ്രത്യേക ഓഡിറ്റോറിയത്തില്‍ വെച്ചാകും സത്യപ്രതിജ്ഞ നടക്കുക. ആറുമാസത്തെ ഇടവേളയ്ക്കു ശേഷമാണ് സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക് തിരികെയെത്തുന്നത്. നേരത്തെ വഹിച്ചിരുന്ന വകുപ്പുകള്‍ തന്നെയാകും സജി ചെറിയാന് ലഭിക്കുക എന്നാണ് സൂചന.