'ഗുരുവായൂര്‍ എക്സ്പ്രസിന് വ്യാജ ബോംബ് ഭീഷണി'; പിണങ്ങിപ്പോയ ഭാര്യയെ പേടിപ്പിക്കാനെന്ന് യുവാവ്, മലയാളി അറസ്റ്റില്‍

train
 

 

ചെന്നൈ: പിണങ്ങിപ്പോയ ഭാര്യയെ പേടിപ്പിക്കാന്‍ ട്രെയിനില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ മലയാളി അറസ്റ്റില്‍. വേളാച്ചേരിയില്‍ താമസിക്കുന്ന സതീഷ് ബാബു (35) ആണ് പിടിയിലായത്. അകന്നു കഴിയുന്ന ഭാര്യയെ പേടിപ്പിക്കാനായി, ഗുരുവായൂര്‍ ചെന്നൈ എക്‌സ്പ്രസിനാണ് ഇയാള്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയത്.  

26നു രാത്രി സതീഷ് ബാബുവിന്റെ ഭാര്യ ഗുരുവായൂര്‍ എക്സ്പ്രസില്‍ ചെന്നൈയിലേക്കു പോകുകയായിരുന്നു. ഈ സമയത്താണ് റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ ഭീഷണി സന്ദേശമെത്തിയത്. തുടര്‍ന്നു യാത്രക്കാരെ പുറത്തിറക്കി ട്രെയിനില്‍ പരിശോധന നടത്തിയിരുന്നു. ഭാര്യയെ പേടിപ്പിക്കാനായിരുന്നു ബോംബ് ഭീഷണിയെന്ന് സതീഷ് ബാബു സമ്മതിച്ചു.