'അ​റ​സ്റ്റ് ചെയ്യുമോ എന്ന് പേടി'; നടൻ വി​ജ​യ് ബാ​ബു വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നു

f
 

കൊ​ച്ചി: യു​വ ന​ടി​യു​ടെ പീ​ഡ​ന പ​രാ​തി​ക്ക് പി​ന്നാ​ലെ ഫേ​സ്ബു​ക്ക് ലൈ​വി​ൽ ഇ​ര​യു​ടെ പേ​രും വെ​ളി​പ്പെ​ടു​ത്തി​യ ന​ട​നും നി​ർ​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നു​വെ​ന്ന് പോ​ലീ​സ് വ്യക്തമാക്കി. എ​റ​ണാ​കു​ളം സൗ​ത്ത് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ വൈ. ​നി​സാ​മു​ദ്ദീ​ന്‍ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു. അ​റ​സ്റ്റ് ഉ​റ​പ്പാ​ണെ​ന്ന് ബോ​ധ്യ​മാ​യ​തോ​ടെ​യാ​ണ് ഇ​യാ​ൾ വി​ദേ​ശ​ത്തേ​ക്ക് കടന്നു കളഞ്ഞത്.

സി​നി​മ​യി​ല്‍ കൂ​ടു​ത​ല്‍ അ​വ​സ​ര​ങ്ങ​ള്‍ വാ​ഗ്ദാ​നം ചെ​യ്ത് പ്ര​ലോ​ഭി​പ്പി​ച്ച് എ​റ​ണാ​കു​ള​ത്തെ ഫ്ലാ​റ്റി​ൽ നി​ര​വ​ധി ത​വ​ണ ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ ന​ടി​ ഉയർത്തിയ പ​രാ​തി. ഏ​പ്രി​ൽ 22-നാ​ണ് ന​ടി പ​രാ​തി ന​ൽ​കി​യ​ത്. പി​ന്നാ​ലെ വി​ജ​യ് ബാ​ബു​വി​നെ​തി​രേ ബ​ലാ​ത്സം​ഗം, ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​പ്പി​ക്ക​ല്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി കേസ് എടുത്തിട്ടുണ്ട്.