ഒടുവിൽ സില്‍വര്‍ലൈന്‍ പദ്ധതി തത്കാലം ഉപേക്ഷിക്കുന്നു

silverline
 

ഒടുവിൽ സില്‍വര്‍ലൈന്‍ പദ്ധതി തത്കാലം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പദ്ധതിയുടെ സാമൂഹികാഘാത പഠനം വീണ്ടും തുടങ്ങില്ല. പദ്ധതിക്ക് ആയി പതിനൊന്ന് ജില്ലകളിലായി നിയോഗിച്ച 205 ഉദ്യോഗസ്ഥരെയാണ് റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും.

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ആണ് ഈ തീരുമാനം. തുടര്‍നടപടികള്‍ കേന്ദ്ര അനുമതി ഉണ്ടെങ്കില്‍ മാത്രം മതിയന്നാണ് നിലവിലെ തീരുമാനം. വ്യാപക എതിര്‍പ്പിനെ തുടര്‍ന്നാണ് സിൽവര്‍ ലൈൻ മരവിപ്പിക്കുന്നത്. സില്‍വര്‍ലൈന്‍ ഉപേക്ഷിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് സമരസമിതി പറഞ്ഞു. സമരക്കാര്‍ക്ക് എതിരെ എടുത്ത കേസുകള്‍ കൂടി പിന്‍വലിക്കണമെന്നും സമരസമതി അറിയിച്ചു .