'ശ​ർ​ക്ക​ര​യി​ലെ മാ​യം കണ്ടെത്തണം..'; ഓ​പ്പ​റേ​ഷ​ൻ ജാ​ഗ​റി ആരംഭിച്ചതായി ആരോഗ്യമന്ത്രി

r
 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​ർ​ക്ക​ര​യി​ലെ മാ​യം ക​ണ്ടെ​ത്തു​ന്ന​തി​ന് "ഓ​പ്പ​റേ​ഷ​ൻ ജാ​ഗ​റി' ആ​രം​ഭി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് വ്യക്തമാക്കി. ഓ​പ്പ​റേ​ഷ​ൻ ജാ​ഗ​റി​യു​ടെ ഭാ​ഗ​മാ​യി വ്യാ​ജ മ​റ​യൂ​ർ ശ​ർ​ക്ക​ര ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ 387 സ്ഥാ​പ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കുകയും ചെയ്തു.

വി​ദ​ഗ്ധ ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​യ്ക്കാ​യി ശ​ർ​ക്ക​ര​യു​ടെ 88 സ​ർ​വ​യ​ല​ൻ​സ് സാ​മ്പി​ളും 13 സ്റ്റാ​റ്റി​യൂ​ട്ട​റി സാ​മ്പി​ളും ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. നി​ർ​മാ​ണ​ശാ​ല​ക​ൾ മു​ത​ൽ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രു​ടെ സ്ഥാ​പ​ന​ങ്ങ​ൾ വ​രെ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു​വെ​ന്നും മ​ന്ത്രി വ്യക്തമാക്കി.