മങ്കി പോക്സ് ബാധിച്ച് ആദ്യ മരണം കേരളത്തിൽ

mpox
 

മങ്കി പോക്സ് ബാധിച്ചുള്ള രാജ്യത്തെ ആദ്യത്തെ മരണം സ്ഥിരീകരിച്ചു. തൃശൂരിലെ യുവാവ് മരണപ്പെട്ടത് മങ്കി പോക്‌സ് ബാധിച്ചെന്ന് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലെ പരിശോധനാ ഫലം വന്നതോട് കൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്

ജൂലൈ 21ന് ആണ് ചാവക്കാട് സ്വദേശിയായ യുവാവ് യുഎഇയിൽ നിന്ന് നാട്ടിലെത്തിയത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് 27ന് യുവാവ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആരോഗ്യ സ്ഥിതി മോശമാവുകയും ശനിയാഴ്ച മരണപ്പെടുകയുമായിരുന്നു.

യുഎഇയിൽ മങ്കിപോക്സ് സ്ഥിരീകരിച്ച യുവാവ് ഇക്കാര്യം മറച്ചുവച്ചാണ് കേരളത്തിലെത്തിയതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് ഇന്നലെ അറിയിച്ചിരുന്നു. നാട്ടിലെത്തിയ യുവാവിന് വീട്ടുകാരുമായും ബന്ധുക്കളുമായും സുഹൃത്തുക്കളുമായും സമ്പർക്കമുണ്ട്. യുവാവുമായി സമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.