വി​യ​റ്റ്നാ​മി​ൽ നി​ന്നു കേ​ര​ള​ത്തി​ലേ​ക്ക് വി​മാ​ന സ​ർ​വീ​സ്

വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്
 

തി​രു​വ​ന​ന്ത​പു​രം: വി​യ​റ്റ്നാ​മി​ൽ​നി​ന്നു കേ​ര​ള​ത്തി​ലേ​ക്ക് വി​മാ​ന സ​ർ​വീ​സ് പ​രി​ഗ​ണി​ക്കു​ന്നു. ടൂ​റി​സം സ​ഹ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​മാ​ന സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന കാ​ര്യം ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്ന് വി​യ​റ്റ്നാ​മി​ലെ ബെ​ൻ​ട്രി പ്ര​വി​ശ്യാ ചെ​യ​ർ​മാ​ൻ ട്രാ​ൻ ന​ഗോ​ക് ടാ​മും സം​ഘ​വും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് വ്യ​ക്ത​മാ​ക്കി​യ​ത്.

വി​യ​റ്റ് ജെ​റ്റ് എ​യ​ർ​ലൈ​ൻ​സ് അ​ധി​കൃ​ത​മാ​യി ച​ർ​ച്ച ന​ട​ത്തി​യ കാ​ര്യം മു​ഖ്യ​മ​ന്ത്രി​യും അ​റി​യി​ച്ചു. കാ​ർ​ഷി​ക​മേ​ഖ​ല​യി​ലെ യ​ന്ത്ര​വ​ൽ​ക്ക​ര​ണം, മ​ത്സ്യ​ബ​ന്ധ​ന​മേ​ഖ​ല​യി​ലെ ആ​ധു​നി​ക വ​ൽ​ക്ക​ര​ണം, ടൂ​റി​സം എ​ന്നി​വ​യി​ൽ കേ​ര​ള​ത്തോ​ട് സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​വ​ർ താ​ൽ​പ്പ​ര്യ​പ്പെ​ട്ടു. ഐ.​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ൽ കേ​ര​ള​ത്തി​ന്‍റെ സേ​വ​നം വി​യ​റ്റ്നാ​മി​ന് ല​ഭ്യ​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.