സം​സ്ഥാ​ന വ്യാ​പ​ക പ​രി​ശോ​ധ​ന; 43 ഹോ​ട്ട​ലു​ക​ൾ പൂ​ട്ടി​ച്ചു; 21 സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി

Food inspection
 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 43 ഹോ​ട്ട​ലു​ക​ൾ പൂ​ട്ടി​ച്ചു. ‘ഓ​പ്പ​റേ​ഷ​ന്‍ ഹോ​ളി​ഡേ’ എ​ന്ന പേ​രി​ല്‍ 429 ഹോ​ട്ട​ലു​ക​ളി​ലാ​ണ് ഇ​ന്ന് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

ശു​ചി​ത്വ​മി​ല്ലാ​യ്മ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് 22 ഹോ​ട്ട​ലു​ക​ൾ പൂ​ട്ടി​ച്ചു. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച​വ​യാ​ണ് ബാ​ക്കി​യു​ള്ള​വ. 86 ഹോ​ട്ട​ലു​ക​ൾ​ക്ക് പി​ഴ​യി​ട്ടു. 52 ഹോ​ട്ട​ലു​ക​ൾ​ക്ക് താ​ക്കീ​തും ന​ൽ​കി.

വി​വി​ധ ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നാ​യി പ​ഴ​കി​യ ഭ​ക്ഷ​ണ​ത്തി​ന്‍റെ 44 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കു അ​യ​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണ് കൂ​ടു​ത​ൽ ക​ട​ക​ൾ അ​ട​പ്പി​ച്ച​ത്. വൈ​കി​ട്ട് ഏ​ഴു​വ​രെ വ​രെ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നു ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് അ​റി​യി​ച്ചു.

തൃശൂരിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം രണ്ട് സ്ക്വാഡുകളായി തിരിഞ്ഞ് 21 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. തൃശൂർ നഗര പ്രദേശത്തിനൊപ്പം പുതുക്കാട്, നാട്ടിക എന്നിവിടങ്ങളിലായി 21 ഹോട്ടലുകളിലാണ് പരിശോധന നടന്നത്. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്ത നാല് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. ഹോട്ടലുടമകളോട് ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിൽ ഹാജരാകാനും നിർദ്ദേശം നൽകി. അതിന് ശേഷമാവും പിഴ തുക തീരുമാനിക്കുക. 


ഹോ​ട്ട​ലി​ൽ​നി​ന്നു ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ന​ഴ്സ് ര​ശ്മി രാ​ജ് (33) മ​രി​ച്ച സം​ഭ​വ​ത്തെ തു​ട​ർ​ന്നാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.