പത്തനംതിട്ട സ്‌കൂളില്‍ ഭക്ഷ്യ വിഷബാധ; 13 കുട്ടികളും അധ്യാപികയും ചികിത്സയില്‍

food poision
 

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ. പത്തനംതിട്ട ചന്ദനപ്പിള്ളി റോസ് ഡെയില്‍ സ്‌കൂളിലെ 13 കുട്ടികള്‍ക്കും ഒരു അധ്യാപികയ്ക്കുമാണ് ഭക്ഷ്യ വിഷബാധയേറ്റത്. ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്‌കൂള്‍ വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് വിതരണം ചെയ്ത ചിക്കന്‍ ബിരിയാണി കഴിച്ച കുട്ടികള്‍ക്കാണ് അസ്വസ്ഥത ഉണ്ടായത്.