മുൻ അഡ്വക്കേറ്റ് ജനറൽ അഡ്വ. സി.പി. സുധാകര പ്രസാദ് അന്തരിച്ചു

kk
മുൻ അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകര പ്രസാദ് (81) അന്തരിച്ചു. ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യ വൈസ് പ്രസിഡന്റുമാണ് സി.പി സുധാകര പ്രസാദ്.സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4.30 ന് കൊച്ചിയിൽ നടക്കും.

വർക്കല ചാവർകോടാണ് സി.പി സുധാകര പ്രസാദ് ജനിച്ചത്. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ നിന്നും നിയമ ബിരുദം നേടി 1964 ൽ കൊല്ലത്ത് ശ്രീ സി.വി പത്മരാജന്റെ ജൂനിയറായി അഭിഭാഷകവൃത്തി ആരംഭിച്ചു. വളരെ പെട്ടെന്ന് തന്നെ കേരള ഹൈക്കോടതിയിലേക്ക് ശ്രീ.സുബ്രഹ്‌മണ്യൻ പോറ്റിയുടെ ജൂനിയറായി പ്രാക്ടീസ് മാറ്റുകയുണ്ടായി. തുടർന്ന് സ്വതന്ത്ര അഭിഭാഷകനായി ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്നു.

വി.എസ്. അച്യുതാനന്ദന്റെയും ഒന്നാം പിണറായി സർക്കാരിന്റെയും കാലത്ത് അഡ്വക്കേറ്റ് ജനറലായി പ്രവർത്തിച്ചിട്ടുണ്ട്. സർവീസ് ഭരണഘടന കേസുകളിൽ വിദഗ്ധനായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതൽ കാലം കേരളത്തിൽ അഡ്വക്കേറ്റ് ജനറലായി പ്രവർത്തിച്ച വ്യക്തിയാണ് സി പി സുധാകര പ്രസാദ്.