അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു

d
 

ആലപ്പുഴ: ദേശീയപാതയിൽ അമ്പലപ്പുഴ പായല്‍കുളങ്ങരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചതായി റിപ്പോർട്ടുകൾ. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളാണ് അപകടത്തില്‍ പെട്ടത്.

നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടവര്‍ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. എതിര്‍ ദിശയില്‍ വന്ന ലോറിയും കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നിട്ടുണ്ട്.