ഓണത്തിന് എല്ലാ കാർഡുടമകൾക്കും സൗജന്യ ഭക്ഷ്യക്കിറ്റ്

r

തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ന്‍ കാ​ർ​ഡു​ട​മ​ക​ൾ​ക്ക് വീ​ണ്ടും സ​ർ​ക്കാ​റി​ന്‍റെ സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റ്. 13 ഇ​ന​ങ്ങ​ള​ട​ങ്ങി​യ കി​റ്റ് ത​യാ​റാ​ക്കാ​ന്‍ സ​ർ​ക്കാ​ർ സ​പ്ലൈ​കോ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. പു​റ​മെ 1000 രൂ​പ​യു​ടെ ഭ​ക്ഷ്യ​കി​റ്റും സ​പ്ലൈ​കോ വി​ത​ര​ണം ചെ​യ്യും.

പ​ഞ്ച​സാ​ര (ഒ​രു കി​ലോ), ചെ​റു​പ​യ​ർ (അ​ര​ക്കി​ലോ). തു​വ​ര​പ​രി​പ്പ് (250ഗ്രാം), ​ഉ​ണ​ക്ക​ല​രി (അ​ര കി​ലോ), വെ​ളി​ച്ചെ​ണ്ണ (അ​ര​ലി​റ്റ​ർ), ചാ​യ​പ്പൊ​ടി (100 ഗ്രാം), ​മു​ള​കു​പൊ​ടി- (100 ഗ്രാം), ​മ​ഞ്ഞ​ൾ​പൊ​ടി (100 ഗ്രാം), ​ഉ​പ്പ് (ഒ​രു കി​ലോ), ശ​ർ​ക്ക​ര​വ​ര​ട്ടി, ക​ശു​വ​ണ്ടി, ഏ​ല​ക്ക, നെ​യ്യ്, എ​ന്നി​വ​യാ​ണ്​ കി​റ്റി​ൽ ഉ​ണ്ടാ​വു​ക. സാ​ധ​ന ല​ഭ്യ​ത അ​നു​സ​രി​ച്ച് ഭേ​ദ​ഗ​തി ഉ​ണ്ടാ​യേ​ക്കാം. റേ​ഷ​ൻ ക​ട​ക​ൾ വ​ഴി ത​ന്നെ​യാ​കും വി​ത​ര​ണം.

കി​റ്റ് ത​യാ​റാ​ക്കു​ന്ന​തി​നും മ​റ്റും പ​ര​മാ​വ​ധി സൗ​ജ​ന്യ​നി​ര​ക്കി​ൽ സ്ഥ​ലം ക​ണ്ടെ​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. പാ​ക്കി​ങ്​ കേ​ന്ദ്ര​വും പാ​ക്കി​ങ്​ ജീ​വ​ന​ക്കാ​രെ​യും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന്​ ഉ​ട​ൻ ന​ട​പ​ടി ആ​രം​ഭി​ക്കാ​ൻ എ​ല്ലാ ഡി​പ്പോ മാ​നേ​ജ​ർ​മാ​ർ​ക്കും സ​പ്ലൈ​കോ സി.​എം.​ഡി നി​ർ​ദേ​ശം ന​ൽ​കി.