ജി സുധാകരൻ ഇനി ബ്രാഞ്ച് കമ്മിറ്റിയിൽ; ഘടകം നിശ്ചയിച്ച് നൽകി സംസ്ഥാന സെക്രട്ടേറിയേറ്റ്

 g sudhakaran
 


തിരുവനന്തപുരം: മുന്‍ മന്ത്രി ജി സുധാകരന്‍ ഇനി ആലപ്പുഴ ജില്ലാ ഡിസി ബ്രാഞ്ചില്‍. പ്രായപരിധി കര്‍ശനമാക്കി മേല്‍ക്കമ്മിറ്റികളില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് ബ്രാഞ്ചിലേക്ക് മാറാന്‍ ജി സുധാകരന്‍ താത്പര്യം അറിയിച്ചിരുന്നു.  ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ജി സുധാകരന്റെ ഘടകം നിശ്ചയിച്ചത്. 

പ്രായപരിധി കർശനമാക്കിയതോടെയാണ് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ജി സുധാകരൻ ഒഴിവായത്. ഇക്കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ നിന്നടക്കം ജി സുധാകരൻ വിട്ടുനിന്നിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം പാർട്ടി സമ്മേളനത്തിൽ നിന്ന് വിട്ടുനിന്നത്. 

സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് നൽകിയ കത്ത് പ്രകാരം പാർട്ടി ആവശ്യം അംഗീകരിച്ചു. സുധാകരന് പകരം പ്രതിനിധിയായി  ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ മഹേന്ദ്രനെ പാർട്ടി കോൺഗ്രസ് പ്രതിനിധിയായി ഉൾപ്പെടുത്തി.