സർക്കാർ അപേക്ഷാ ഫോമുകളിൽ ലിംഗ പരിഷ്‌കാരം; ഭാര്യ എന്നതിന് പകരം ജീവിതപങ്കാളി എന്ന് രേഖപ്പെടുത്തണം

Gender Reform in Government Application Forms
 

തിരുവനന്തപുരം: സർക്കാർ അപേക്ഷാ ഫോമുകളിൽ ലിംഗ പരിഷ്‌കാരം നിലവിൽ വന്നു. ഭാര്യയെന്നത് ഇനിമുതല്‍ ജീവിത പങ്കാളിയെന്നാണ് രേഖപ്പെടുത്തേണ്ടത്. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ സർക്കുലർ പുറത്തിറങ്ങി. നിലവിൽ അപേക്ഷാ ഫോമുകളിൽ ഭാര്യയെന്നാണ് ഉപയോഗിച്ചുവരുന്നത്.

അവൻ/ അവന്റെ എന്ന് മാത്രം ഉപയോഗിക്കുന്നതിന് പകരം, അവൻ അല്ലെങ്കിൽ അവൾ എന്ന് ഉപയോഗിക്കാനും നിർദേശിച്ചു. അപേക്ഷാ ഫോമുകളിൽ ലിംഗ നിഷ്പക്ഷത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം സ്വീകരിച്ചിരിക്കുന്നത്.
  
എല്ലാ അപേക്ഷ ഫോറങ്ങളിലും ‘wife of (ന്റെ യുടെ ഭാര്യ)’ എന്ന് രേഖപ്പെടുത്തുന്നതിനു പകരം ‘spouse of (ന്റെ യുടെ ജീവിത പങ്കാളി )’ എന്ന് രേഖപ്പെടുത്തേണ്ടതാണ്, അപേക്ഷ ഫോറങ്ങളിൽ രക്ഷാകർത്താക്കളുടെ വിശദാംശങ്ങൾ ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ ഏതെങ്കിലും ഒരു രക്ഷാകർത്താവിന്റെ മാത്രമായോ രക്ഷാകർത്താക്കളുടെ വിവരങ്ങളായോ രേഖപ്പെടുത്തുന്നതിനുള്ള ഓപ്ഷൻ അനുവദിക്കേണ്ടതാണ്, ‘അവൻ അവന്റെ എന്ന് മാത്രം ഉപയോഗിക്കുന്നതിനു പകരം ‘അവൻ അവൾ, ‘അവന്റെ/അവളുടെ’ എന്ന രീതിയിൽ ഉപയോഗിക്കുന്നതിനായി നിയമങ്ങൾ, വിവിധ ചട്ടങ്ങളിലെ മാർഗ്ഗനിർദ്ദേശങ്ങൾ, ഫോമുകൾ എന്നിവ പരിഷ്ക്കരിക്കേണ്ടതാണ് തുടങ്ങിയ നിർദേശങ്ങളാണ് വകുപ്പ് മേധാവികൾക്ക് നൽകിയിരിക്കുന്നത്.