പേ​വി​ഷ​ബാ​ധ വൈ​റ​സി​ന് ജ​നി​ത​ക വ​ക​ഭേ​ദ​മു​ണ്ടാ​യോ​യെ​ന്ന് പ​രി​ശോ​ധി​ക്കും: ആ​രോ​ഗ്യ​മ​ന്ത്രി

google news
veena
 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പേ​വി​ഷ​ബാ​ധ വൈ​റ​സി​ന് ജ​നി​ത​ക വ​ക​ഭേ​ദം ഉ​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. വാ​ക്‌​സി​നു​ക​ളു​ടെ ഫ​ല​പ്രാ​പ്തി ന​ഷ്ട​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള ജ​നി​ത​ക വ്യ​തി​യാ​ന​ങ്ങ​ൾ റാ​ബി​സി​ൽ അ​ത്യ​പൂ​ർ​വ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എ​ങ്കി​ലും അ​ടു​ത്ത കാ​ല​ത്ത് പേ ​വി​ഷ​ബാ​ധ ഉ​ണ്ടാ​യ​വ​രി​ൽ വാ​ക്‌​സി​നും സി​റ​വും സ്വീ​ക​രി​ച്ച​വ​രു​മു​ണ്ട് എ​ന്ന​തി​നാ​ലാ​ണ് ഇ​ത്ത​രം ഒ​രു അ​ന്വേ​ഷ​ണം കൂ​ടി ന​ട​ത്തു​ന്ന​ത്. ഇ​തി​നാ​യി സം​സ്ഥാ​ന​ത്ത് നി​ന്ന് ശേ​ഖ​രി​ച്ച വൈ​റ​സു​ക​ളു​ടെ സ​മ്പൂ​ർ​ണ ജ​നി​ത​ക ശ്രേ​ണീ​ക​ര​ണം പൂ​ന നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി​യി​ൽ ന​ട​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
 
അതേസമയം തെരുവുനായയുടെ കടിയേറ്റ് മരിച്ച അഭിരാമിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലെ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ആഗസ്റ്റ് 13ന് പെരുന്നാട്ടിലെ വീടിന് സമീപത്ത് വച്ച് തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അഭിരാമിയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന കുട്ടിക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മെഡിക്കൽ ബോര്‍ഡ് രൂപീകരിച്ചിരുന്നു.

എന്നാൽ കുട്ടിയുടെ ആരോഗ്യ സ്ഥിതി വീണ്ടും മോശമാകുകയും ഇന്ന് ഉച്ചയോടെ മരിക്കുകയും ചെയ്തു. കുട്ടിക്ക് പ്രാഥമിക ചികിത്സ നൽകുന്നതിൽ പെരുനാട്ടിലെ ആശുപത്രിക്ക് വീഴ്ച പറ്റിയതായി മാതാപിതാക്കൾ ആരോപിച്ചു.  

Tags