കോട്ടയത്ത് പെണ്‍കുട്ടിയെ കാര്‍ ഇടിച്ചുതെറിപ്പിച്ചു; നിര്‍ത്താതെ പോയ വാഹനം കണ്ടെത്താനാകാതെ പൊലീസ്

kottayam car accident
 

കോട്ടയം: കോട്ടയത്ത് പെണ്‍കുട്ടിയെ കാര്‍ ഇടിച്ചുതെറിപ്പിച്ചു. കല്ലറ ആയാംകുടി സ്വദേശി സ്‌നേഹ ഓമനക്കുട്ടനെയാണ് കാര്‍ ഇടിച്ച് തെറിപ്പിച്ചത്. പാലാ ബൈപ്പാസില്‍ മരിയന്‍ ആശുപത്രിക്ക് സമീപം ഇന്നലെ ഉച്ചയ്ക്കാണ് അപകടം നടന്നത്.

ഇടിയുടെ ആഘാതത്തില്‍ യുവതി തെറിച്ച് നിലത്ത് വീണിട്ടും കാര്‍ നിര്‍ത്താതെ പോയി. അപകടത്തില്‍ യുവതിയുടെ കൈക്ക് പൊട്ടലേറ്റു.  സംഭവത്തില്‍ യുവതി പരാതി നല്‍കിയിട്ടും വാഹനം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.