നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട; രണ്ട് സ്ത്രീകളടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

kochin airport
 

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. രണ്ട് സ്ത്രീകളടക്കം മൂന്ന് പേര്‍ അറസ്റ്റിലായി. രണ്ട് സ്ത്രീകളില്‍ നിന്നായി 24 ലക്ഷം രൂപയുടെ സ്വര്‍ണവും രണ്ട് ഐ ഫോണുമാണ് കണ്ടെടുത്തത്. ദുബായില്‍ നിന്ന് എത്തിയ പാലക്കാട് സ്വദേശി മൊയ്നുദ്ദീന്‍ ആണ് പിടിയിലായവരില്‍ ഒരാള്‍. 47 ലക്ഷം രൂപ വില വരുന്ന 1156 ഗ്രാം സ്വര്‍ണമാണ് ഇയാള്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.