കെ​എ​സ്ആ​ർ​ടി​സി​ക്ക് ഡീ​സ​ൽ വാ​ങ്ങാ​ൻ 20 കോ​ടി അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ

ksrtc
 

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​ക്ക് ഡീ​സ​ൽ വാ​ങ്ങാ​ൻ 20 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ. ബു​ധ​നാ​ഴ്ച തു​ക കെ​എ​സ്ആ​ർ​ടി​സി​ക്ക് ല​ഭി​ക്കും. ഇ​തോ​ടെ ഡീ​സ​ൽ പ്ര​തി​സ​ന്ധി​ക്ക് താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​മാ​യി. എ​ന്നാ​ൽ ബു​ധ​നാ​ഴ്ച വ​രെ സ​ർ​വീ​സ് എ​ങ്ങ​നെ ന​ട​ത്തു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് കെ​എ​സ്ആ​ർ​ടി​സി.

എണ്ണ കമ്പനികളുടെ കുടിശ്ശിക വീട്ടാനും ഇന്ധനം വാങ്ങാനും പണമില്ലാതെ പ്രതിസന്ധി രൂക്ഷമായതിനേത്തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ അടിയന്തിര സഹായം അനുവദിച്ചത്.

ഡീ​സ​ൽ കു​ടി​ശി​ക ഇ​ന​ത്തി​ൽ 13 കോ​ടി രൂ​പ​യാ​ണ് കെ​എ​സ്ആ​ർ​ടി​സി ഇ​ന്ധ​ന​ക്ക​മ്പ​നി​ക​ൾ​ക്ക് ന​ൽ​കാ​നു​ള്ള​ത്. കു​ടി​ശി​ക ന​ൽ​കാ​തെ ഡീ​സ​ൽ ന​ൽ​കാ​നാ​വി​ല്ലെ​ന്ന് ക​മ്പ​നി​ക​ൾ നി​ല​പാ​ടെ​ടു​ത്ത​തോ​ടെ​യാ​ണ് കെ​എ​സ്ആ​ർ​ടി​സി​യി​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​ത്. ഇതേത്തുടര്‍ന്ന് ഓര്‍ഡിനറി ബസുകള്‍ വെട്ടിക്കുറച്ചിരുന്നു.

ബ​ൾ​ക്ക് പ​ർ​ച്ചേ​സ് വി​ഭാ​ഗ​ത്തി​ന് കൂ​ടി​യ വി​ല ഈ​ടാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് റീ​ട്ടെ​യി​ലാ​യാ​ണ് ഇ​പ്പോ​ൾ ഇ​ന്ധ​നം വാ​ങ്ങു​ന്ന​ത്. മു​ൻ​കൂ​ട്ടി പ​ണ​മ​ട​ച്ച് ഓ​ണ്‍​ലൈ​നി​ൽ ഓ​ർ​ഡ​ർ ന​ൽ​കി​യാ​ലേ റീ​ട്ടെ​യി​ലി​ൽ എ​ണ്ണ കി​ട്ടൂ. എ​ന്നി​ട്ടും 10 കോ​ടി രൂ​പ വ​രെ ക​ട​മാ​യി. ഈ ​തു​ക അ​ട​യ്ക്കാ​നി​ല്ലാ​ത്ത​താ​ണ് നി​ല​വി​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷ മാ​ക്കി​യ​ത്.
 
തുടര്‍ന്നാണ് അടിയന്തിര സഹായം ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി സര്‍ക്കാരിനെ സമീപിച്ചത്. 20 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സി. ആവശ്യപ്പെട്ടത്. ആവശ്യം പൂര്‍ണമായും അംഗീകരിച്ചുകൊണ്ട് ധനകാര്യവകുപ്പ് ഇന്നലെ തന്നെ ഉത്തരവിറക്കി. നിലവിലെ പ്രതിസന്ധി മറികടക്കാനുള്ള തുക ലഭിച്ചുവെന്നാണ് കോര്‍പറേഷന്‍ മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍. കെ.എസ്.ആര്‍.ടി.സി. ആവശ്യപ്പെട്ട തുക നല്‍കി എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.