ഗവർണർ ആരിഫ്മുഹമ്മദ് ഖാൻ ഇന്നും നാളെയും കൊച്ചിയിൽ

google news
arif
 

ഗവർണർ ആരിഫ്മുഹമ്മദ് ഖാൻ ഇന്നും നാളെയും കൊച്ചിയിൽ. കൊച്ചിയിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കും. ഇന്ന് ഗവർണർക്ക് കാര്യമായ ഔദ്യോഗിക പരിപാടികൾ ഇല്ല. 

അതേസമയം സാങ്കേതിക സർവകലാശാല വിസിയായി സിസ തോമസിനെ നിയമിച്ചതിനെതിരെ ഇടത് സംഘടനകളും സർക്കാരും എതിർപ്പ് അറിയിച്ച പശ്ചാത്തലത്തിൽ ഗവർണറുടെ മറുപടി നിർണായകമാണ്. കഴിഞ്ഞ ദിവസം സെനറ്റ് ചേർന്ന് സെർച്ച്കമ്മിറ്റിയെ വച്ച ഗവർണറുടെ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു ഇക്കാര്യത്തിലും പ്രതികരണമുണ്ടായേക്കാം. വിസി മാരെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ ഗവർണർ സമയം നീട്ടി നൽകിയിരുന്നു. ഇക്കാര്യത്തിൽ തുടർ നടപടികൾ ഉണ്ടായേക്കും.

Tags