എല്ലാ വശങ്ങളും പരിശോധിച്ച് തീരുമാനം; സജി ചെറിയാന്‍റെ മന്ത്രിസഭാ പുനഃപ്രവേശത്തില്‍ ഗവര്‍ണര്‍ക്ക് അതൃപ്തി

arif
 

 
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശത്തില്‍ അതൃപ്തിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സജി ചെറിയാന്റെ കാര്യത്തില്‍ അസാധാരണ സ്ഥിതിവിശേഷമാണുള്ളതെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഭരണഘടനയെ അവഹേളിച്ചുവെന്ന പരാതിയില്‍ കഴമ്പുള്ളതിനാലാണ് സജി ചെറിയാന്‍ രാജിവച്ചത്. ആ സാഹചര്യത്തിന് എന്ത് മാറ്റമുണ്ടായെന്ന് പരിശോധിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

നിയമോപദേശം തേടുന്നത് സ്വാഭാവിക നടപടിയാണ്. എല്ലാ വശങ്ങളും പരിശോധിച്ച് തീരുമാനമെടുക്കും. മുഖ്യമന്ത്രിക്ക് പോലും അംഗീകരിക്കാൻ കഴിയാത്തത് കൊണ്ടാണ് സജി ചെറിയാന് മന്ത്രിസ്ഥാനത്ത് നിന്ന്  രാജിവയ്ക്കേണ്ടി വന്നത്. തിരിച്ചെടുക്കല്‍ നടപടി സ്വാഭാവികമല്ല.  സാഹചര്യം മാറിയോ എന്നത് പരിശോധിക്കുമെന്ന് ഗവര്‍ണര്‍ വിശദീകരിച്ചു.

സജി ചെറിയാന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ ഗവര്‍ണര്‍ക്ക് കഴിഞ്ഞദിവസം നിയമോപദേശം ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കണമെന്നും സത്യപ്രതിജ്ഞക്ക് സാഹചര്യമുണ്ടാക്കേണ്ടത് ഗവര്‍ണറുടെ ഭരണഘടനാ ഉത്തരവാദിത്തമാണെന്നും നിയമോപദേശത്തില്‍ പറയുന്നു.
 
മ​ന്ത്രി​മാ​രെ നി​ശ്ച​യി​ക്കാ​നു​ള്ള അ​ധി​കാ​രം മു​ഖ്യ​മ​ന്ത്രി​ക്കാ​ണെ​ന്നും തീ​രു​മാ​നം മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചാ​ൽ അ​ത് ചോ​ദ്യം ചെ​യ്യാ​ൻ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി ഗ​വ​ര്‍​ണ​ര്‍​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നു​മാ​ണ് നി​യ​മോ​പ​ദേ​ശം. ആ​വ​ശ്യ​മെ​ങ്കി​ൽ ഗ​വ​ര്‍​ണ​ര്‍​ക്ക് സ​ര്‍​ക്കാ​രി​നോ​ട് കൂ​ടു​ത​ൽ വ്യ​ക്ത​ത തേ​ടാം.
 
നിലവില്‍ ഗവര്‍ണറെടുത്ത തീരുമാനം സര്‍ക്കാരിനെ അറിയിക്കും. അതേസമയം സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചതിന്റെ പേരിലുള്ള കേസ് അവസാനിപ്പിക്കാന്‍ തിരുവല്ല കോടതിയുടെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ഇതും ധാര്‍മികതയും ചൂണ്ടിക്കാട്ടി പ്രതിപക്ഷം സത്യപ്രതിജ്ഞാ ദിവസം കരിദിനമായി ആചരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.