സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധ ദിനം ഇന്ന്;ഒക്ടോബര്‍ 11 ന് കൂട്ട അവധി

dr.
 


സര്‍ക്കാര്‍ ഡോക്ടര്‍ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. ഡിഎംഒ ഓഫീസുകള്‍ക്ക് മുന്‍പിലും ജില്ലാ ആസ്ഥാനങ്ങള്‍ക്ക് മുന്‍പിലും പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും. വെട്ടിക്കുറച്ച ശമ്പളവും ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തുന്നത്.ഒക്ടോബര്‍ പതിനൊന്നിന് ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കുമെന്നും കെജിഎംഒഎ നേതാക്കള്‍ അറിയിച്ചു.


മുമ്പ് നില്‍പ്പ് സമരം ഉള്‍പ്പടെ നടത്തിയതിന് പിന്നാലെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ആരോഗ്യമന്ത്രി നേരിട്ട് നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്നാണ് കെജിഎംഒഎയുടെ പരാതി.ജനുവരിയിൽ മന്ത്രി വീണാ ജോര്‍ജുമായി നടന്ന ചര്‍ച്ചയിൽ ഡോക്ടര്‍മാര്‍ക്ക് ലഭിച്ച ഉറപ്പുകള്‍ ഇതുവരെ പാലിച്ചില്ലെന്നാണ് ഡോക്ടര്‍മാരുടെ പരാതി. എട്ടുമാസം ആയിട്ടും സര്‍ക്കാര്‍ അവഗണിക്കുന്നത് ചൂണ്ടിക്കാട്ടി കൂട്ട അവധി പ്രതിഷേധത്തിനുളള നോട്ടീസ് നല്‍കിയതായി കെജിഎംഒഎ അറിയിച്ചു.