ഗസ്റ്റ് അധ്യാപകരെ നിയമിക്കണം; കേരളവർമ്മ കോളേജിൽ അധ്യാപകരെ തടഞ്ഞുവച്ച് എസ്എഫ്ഐ സമരം

google news
kvc
തൃശൂർ: തൃശൂർ കേരളവർമ്മ കോളേജിൽ അധ്യാപകരെ തടഞ്ഞുവച്ച് എസ്എഫ്ഐ സമരം. ആവശ്യത്തിനുള്ള ഗസ്റ്റ് അധ്യാപകരെ നിയമിക്കണം എന്നാവശ്യപ്പെട്ടാണ് എസ്‌എഫ്ഐ സമരം നടത്തുന്നത്. സ്റ്റാഫ് കൗൺസിൽ നടക്കുന്ന ഹാളിൽ ആണ് എസ്‌എഫ്ഐ പ്രവർത്തകർ അധ്യാപകരെ തടഞ്ഞു വെച്ചിരിക്കുന്നത്. 

വിദ്യാ‍ർഥികളുടെ സമരം തുടങ്ങിയിട്ട് ഒരു മണിക്കൂറോളമായിട്ടുണ്ട്. സ്റ്റാഫ് മീറ്റിംഗിനിടെയാണ് എസ് എഫ് ഐ പ്രവർത്തകർ സമരവുമായി റൂമിലേക്ക് എത്തിയത്. ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കും വരെ സമരം തുടരുമെന്ന തീരുമാനത്തിലാണ് സമരക്കാർ. പൊലീസ് സ്ഥലത്തെത്തിയെങ്കിലും വിഷയത്തിൽ ഇടപെട്ടിട്ടില്ല. പ്രതിഷേധം സമാധാനപരമായിട്ടാകും നടത്തുകയെന്നാണ് വിദ്യാർഥികൾ വ്യക്തമാക്കിയിട്ടുള്ളത്.

Tags