വിദേശ വനിതയുടെ പീഡന പരാതി; ഇടപെട്ട് കൊറിയന്‍ എംബസി

boy rape
 

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് തന്നെ പീഡിപ്പിച്ചുവെന്ന കൊറിയന്‍ യുവതിയുടെ പരാതിയില്‍ ഇടപെട്ട് കൊറിയന്‍ എംബസി അധികൃതര്‍. എംബസി ഉദ്യോഗസ്ഥര്‍ കോഴിക്കോടെത്തി യുവതിയെ സന്ദര്‍ശിച്ചു. നിലവില്‍ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലാണ് യുവതിയുള്ളത്. പരാതിക്കാരിയായ യുവതിയുമായി ഉദ്യോഗസ്ഥര്‍ സംസാരിച്ചു. ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചു. 

അതേസമയം, കരിപ്പൂരില്‍ വിമാനമിറങ്ങിയ കൊറിയന്‍ വനിതയാണ് പീഡിപ്പിക്കപ്പെട്ടെന്ന് ആരോപണം ഉന്നയിച്ചത്. മതിയായ യാത്രാ രേഖകളില്ലാതെയാണ് യുവതി വിമാനത്താവളത്തില്‍ പിടിയിലാകുന്നത്. തുടര്‍ന്ന് വിമാനത്താവളത്തിലെ സുരക്ഷാ സേന ഇവരെ പൊലീസിന് കൈമാറിയിരുന്നു. എന്നാല്‍ വൈദ്യപരിശോധനയ്ക്കായി മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോഴാണ് യുവതി, താന്‍ വിമാനത്താവളത്തില്‍ വച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന് ഡോക്ടറോട് പറഞ്ഞത്.

ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തിരുന്നു. 
അതിനിടെ, മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവതിയെ ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളേജിലും പിന്നീട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്കും മാറ്റുകയായിരുന്നു.