സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍

harthal
പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ-സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്യുകയും ഓഫീസുകള്‍ എന്‍ഐഎ റെയ്ഡ് നടത്തുകയു ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് പോപ്പുലര്‍ ഫ്രണ്ട്. നാളെ രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഇന്ന് പുലര്‍ച്ചെ മുതലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളിലും ഔദ്യോഗിക വസതിയിലുമുള്‍പ്പെടെ എഎന്‍ഐ റെയ്ഡ് നടത്തിയത്. 

പോപ്പുലര്‍ ഫ്രണ്ട് ദേശീയ സംസ്ഥാന നേതാക്കളായ പതിനെട്ട് പേരെ കൊച്ചിയില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം അടക്കം മുതിര്‍ന്ന നേതാക്കളാണ് അറസ്റ്റിലായത്. ഇവരില്‍ എട്ട് പേരെ ദില്ലിയിലേക്ക് കൊണ്ടുപോയി. പത്ത് പേരുടെ അറസ്റ്റ് കൊച്ചി എന്‍ഐഎ യൂണിറ്റ് രേഖപ്പെടുത്തി. ഇവരെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. ഇന്നുവരെ നടത്തിയതില്‍ ഏറ്റവും വലിയ റെയ്ഡാണിതെന്നാണ് എന്‍ഐഎ ഈ റെയ്ഡിനെ വിശേഷിപ്പിച്ചത്.