താൻ കുറ്റം ചെയ്തിട്ടില്ല, തന്റെ തലയിൽ പൊലീസ് കേസ് കെട്ടിവച്ചത് ;കുറവൻകോണത്തെ ആക്രമണ കേസിലെ പ്രതി

santhosh
 

താൻ കുറ്റം ചെയ്തിട്ടില്ലെന്നും തന്റെ തലയിൽ പൊലീസ് കേസ് കെട്ടിവച്ചതാണെന്നും  കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ചു കയറുകയും മ്യൂസിയം വളപ്പിൽ യുവതിയെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതി സന്തോഷ്.തെളിവെടുപ്പ് നടത്തിയ അവസരത്തിലാണ്തന്നെ പൊലീസ് കുടുക്കിയതാണെന്നും മ്യൂസിയം കേസിൽ പങ്കില്ലെന്നും സന്തോഷ് പറഞ്ഞത് . ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു.

സന്തോഷിനെ കുറവൻകോണത്തെ വീട്ടിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സന്തോഷിനെ അറസ്റ്റ് ചെയ്‌തത്. പക്ഷെ ആ കാര്യങ്ങൾ നിഷേധിക്കുകയാണ് പ്രതി സന്തോഷ്.

അതിനിടെ, ദേഷ്യം വരുമ്പോൾ വാഹനം നിർത്തിയിട്ട് മണിക്കൂറുകൾ നടക്കുന്ന ശീലം തനിക്കുണ്ടെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു.