എസ്എടി ആശുപത്രിയിലെ താത്ക്കാലിക നിയമനങ്ങളില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

sat
 


തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ താത്ക്കാലിക നിയമനങ്ങളില്‍ റിപ്പോര്‍ട്ട് നൽകാൻ ആവശ്യപ്പെട്ട്  ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഡിഎംഇയ്ക്കാണ് അന്വേഷണ ചുമതല. ലേ സെക്രട്ടറിയുടെ ബന്ധുനിയമനങ്ങളും അന്വേഷിക്കും.

തിരുവനന്തപുരം കോര്‍പറേഷനിലെ താത്ക്കാലിക നിയമന വിവാദത്തിനൊപ്പം എസ്എടി ആശുപത്രിയിലെ നിയമനങ്ങളും ഉയര്‍ന്നുവന്നിരുന്നു. എസ്എടിയിലെ  നിയമനങ്ങളുമായി ബന്ധപ്പെട്ട് ഡി ആര്‍ അനില്‍ അയച്ച കത്തുംപുറത്തുവന്നതിന് പിന്നാലെയാണ് എസ്എടി ലേ സെക്രട്ടറിക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നത്.ലേ സെക്രട്ടറി മൃദുലയ്‌ക്കെതിരെയാണ് ജീവനക്കാര്‍ പരാതി നല്‍കിയിരുന്നു

7 പേര്‍ക്ക് ബന്ധുനിയമനത്തില്‍ ജോലി നല്‍കിയെന്നായിരുന്നു ആക്ഷേപം. ഈ സംഭവങ്ങളില്‍ ജീവനക്കാര്‍ തന്നെ ആരോഗ്യ വകുപ്പിന് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടിയത്.