ഡെപ്യൂട്ടി സ്പീക്കർക്കെതിരേ രൂക്ഷ വിമർശനവുമായി ആരോഗ്യമന്ത്രി

d
 

പത്തനംതിട്ട: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് മറുപടിയുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ചിറ്റയം ഗോപകുമാർ ഉന്നയിക്കുന്നത് വസ്തുതാ വിരുദ്ധമായ ആരോപണമാണ് ഉയർത്തിയിരിക്കുന്നത്. ചിറ്റയത്തിന് എതിരേ ഇടതുമുന്നണി നേതൃത്വത്തിന് പരാതി നൽകിയതായും വീണാ ജോർജ് വ്യക്തമാക്കി.

സർക്കാരിന്‍റെ വാർഷികത്തിന് ക്ഷണിക്കേണ്ടത് ജില്ലാ ഭരണകൂടമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് വീണാ ജോര്‍ജിനെതിരേ പൊട്ടിത്തെറിച്ചു ചിറ്റയം ഗോപകുമാര്‍ രംഗത്തുവന്നത്. സംസ്ഥാന മന്ത്രിസഭ വാര്‍ഷികത്തിന്‍റെ ജില്ലാതല പരിപാടിയില്‍ നേരിട്ട അവഗണനയാണ് മന്ത്രിക്കെതിരേ പ്രതികരിക്കാന്‍ നിര്‍ബന്ധിതനായതെന്ന് ചിറ്റയം പറഞ്ഞിരുന്നു.