അടുത്ത അഞ്ച് ദിവസം ശക്തമായ മഴ

rain
 

 സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ കാസർഗോഡ് ഒഴികെയുള്ള നാളെ 12 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്.
 ഇന്ന് പത്തനംതിട്ട,  ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യല്ലോ മുന്നറിയിപ്പ് നൽകി.  ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. തുലാവര്‍ഷ മഴയ്‌ക്കൊപ്പം ചക്രവാതച്ചുഴിയുടെ സ്വാധീനവും കനത്ത മഴയ്ക്ക് കാരണമായെന്നാണ് വിലയിരുത്തല്‍. 

മഴയ്‌ക്ക് പുറമേ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടി, മിന്നൽ, കാറ്റ് എന്നിവയ്‌ക്കും സാധ്യതയുണ്ട്. ഉച്ച കഴിഞ്ഞുള്ള നേരങ്ങളിലാകും ഇടിമിന്നലിന് സാധ്യത. ഈ സമയങ്ങളിൽ ആളുകൾ പുറത്തേക്ക് ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.