കോ​ട്ട​യ​ത്തും മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ക​ന​ത്ത മ​ഴ; വീടുകളിൽ വെള്ളം കയറി; മൂന്നിലവിലും കാഞ്ഞിരപ്പള്ളിയിലും അതീവ ജാഗ്രത

rain
 

കോ​ട്ട​യം: കോ​ട്ട​യ​ത്തും മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ക​ന​ത്ത മ​ഴ. മേ​ലു​കാ​വ്, മൂ​ന്നി​ല​വ്, മു​ണ്ട​ക്ക​യം, എ​രു​മേ​ലി തു​ട​ങ്ങി​ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ക​ന​ത്ത മ​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ശ​ക്ത​മാ​യ മ​ഴ​യും ഉ​രു​ൾ പൊ​ട്ട​ലു​മു​ണ്ടാ​യ​തോ​ടെ കോ​ട്ട​യം ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ കു​ടു​ങ്ങി​കി​ട​ക്കു​ക​യാ​ണെ​ന്ന് വി​വ​രം. സ​ഞ്ചാ​രി​ക​ൾ മേ​ച്ചാ​ൽ പ​ള്ളി​യി​ൽ അ​ഭ​യം പ്രാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.  ഇടുക്കി മൂലമറ്റത്തും കോട്ടയം മുന്നലവിലും ഉരുൾപൊട്ടലുണ്ടായി. പ്രദേശത്തെ വീടുകളിലെല്ലാം വെള്ളം കയറി. സ്ഥലത്തുനിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. നിലവിൽ ആളപായം സ്ഥിരീകരിച്ചിട്ടില്ല. ഇവിടങ്ങളിൽ ശക്തമായ മഴയും മലവെള്ളപ്പാച്ചിലുമാണുള്ളത്.
 
ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് പോ​ലീ​സും അ​ഗ്നി​ര​ക്ഷാ സേ​ന​യും പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്. വ​ഴി​യി​ൽ ക​ല്ലും മ​ണ്ണും അ​ടി​ഞ്ഞ​ത് യാ​ത്ര​ക്ക് ത​ട​സ​മാ​കു​ക​യാ​ണ്.

ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് തീ​ക്കോ​യി വാ​ഗ​മ​ൺ റോ​ഡി​ൽ ഗ​താ​ഗ​തം താ​ൽ​ക്കാ​ലി​ക​മാ​യി ത​ട​ഞ്ഞു. തീ​ക്കോ​യി​ൽ നി​ന്നും മു​ക​ളി​ലേ​ക്ക് വാ​ഹ​നം നി​ല​വി​ൽ ക​ട​ത്തി​വി​ടു​ന്നി​ല്ല. മേ​ലു​കാ​വ്, മൂ​ന്നി​ല​വ് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ മ​ണി​ക്കൂ​റു​ക​ളാ​യി മ​ഴ ക​ന​ക്കു​ന്നു. വാ​ക​ക്കാ​ട് ര​ണ്ടാ​റ്റു​മു​ന്നി​യി​ല്‍ പാ​ലം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.
 
മൂന്നിലവ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിലവിൽ വെള്ളം കയറിയ നിലയിലാണ്. മീനച്ചിൽ, മണിമല നദികളിൽ ജലനിരപ്പ് ഉയരുകയാണ്. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിൽ  ജാഗ്രത പുലർത്താൻ ജില്ലാ കളക്ടർ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. 

കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും കണ്‍ട്രോൾ റൂമുകൾ തുറന്നു. മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക മേഖലകളിൽ  അടിയന്തര സാഹചര്യങ്ങളിൽ മൈക്ക് അനൗൺസ്മെൻ്റ്  നടത്തും.ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കാനും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ എല്ലാ വകുപ്പുകൾക്കും നിർദ്ദേശം.

കനത്ത മഴയും മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനുമുള്ള സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിലേക്ക് രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. രാവിലെ 7 വരെ കർശന ഗതാഗത നിയന്ത്രണം ഉണ്ടാവും. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചക്കുകയും.  വിനോദ സഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടയ്ക്കുകയും ചെയ്തു.