വടക്കൻ ജില്ലകളിലെ മലയോര മേഖലയിൽ കനത്ത മഴ; മൂന്നിടത്ത് ഉരുൾപൊട്ടിയതായി സംശയം
കോഴിക്കോട്: കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോര മേഖലയിൽ കനത്ത മഴയും മലവെള്ളപ്പാച്ചിലും. കോഴിക്കോട് നാദാപുരത്ത് പുഴകളിൽ കുത്തൊഴുക്കാണ്. കനത്ത മഴയിൽ വിലങ്ങാട് ടൗണിലെ പാലം മുങ്ങി. കടകളിലും വെള്ളം കയറിയിട്ടുണ്ട്.
വനത്തിനുള്ളിൽ ഉരുൾപൊട്ടിയെന്നാണു സംശയം. പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകി. മലപ്പുറം കരുവാരകുണ്ടിലും മലവെള്ളപ്പാച്ചിലാണ്. ഒലിപ്പുഴ കരകവിഞ്ഞൊഴുകുന്നു. മാനന്തവാടി– കൂത്തുപറമ്പ് ചുരംപാതയിലും മലവെള്ളപ്പാച്ചിലുണ്ട്.
കണ്ണൂര്‍ നെടുംപൊയിലിലും കോഴിക്കോട് വിലങ്ങാട്ടിലും മലപ്പുറം കരുവാരക്കുണ്ടിലും ഉരുള്‍പൊട്ടിയതായി സംശയം. നെടുംപൊയിലിലും വിലങ്ങാട് വാളൂക്ക് മേഖലയിലെ വനത്തിനുള്ളിലും ഉരുള്‍പൊട്ടിയെന്നാണ് സംശയിക്കുന്നത്. മാനന്തവാടി കൂത്തുപറമ്പ് ചുരം പാതയിൽ ഗതാഗത തടസമുണ്ടായി.
കോഴിക്കോട് വിലങ്ങാട് വനമേഖലയിൽ ഉരുൾപൊട്ടലുണ്ടായി. വിലങ്ങാട് ടൗണിൽ വെള്ളം കയറി. വിലങ്ങാട്-നരിപറ്റ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിൽ വെള്ളം കയറി. ഈ ഭാഗത്തെ നിരവധി കടകളില്‍ വെള്ളം കയറി. പാനോം വനമേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായതായി സംശയമുണ്ട്.
മലപ്പുറം നിലമ്പൂർ താലൂക്കിലെ കരുവാരക്കുണ്ടിൽ ശക്തമായ മഴയാണുണ്ടായത്. ഇതേ തുടർന്ന് ശക്തമായ വലവെള്ളപ്പാച്ചിൽ ഉണ്ടായി. എന്നാൽ ജനവാസ മേഖല അല്ലാതിരുന്നതിനാൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല. പുഴകൾ ജലനിരപ്പ് ഉയർന്നു. കല്‍ക്കുണ്ട്, കേരളാംകുണ്ട് ഭാഗങ്ങളിലാണ് മലവെളളപ്പാച്ചില്‍. ഒലിപ്പുഴ നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്.