ശക്തമായ മഴ ;പാലായിൽ റോഡ് ഇടിഞ്ഞ് വലിയ കുഴി

pala
 


കോട്ടയം ജില്ലയിൽ പെയ്യുന്ന മഴയിൽ പാലാ നഗരത്തിൽ റോഡ് ഇടിഞ്ഞ് വലിയ ഗർത്തം രൂപപ്പെട്ടു .കുരിശുപള്ളി ജംഗ്ഷന് സമീപമാണ് സംഭവം നടന്നത്.  രാവിലെ 8 മണിക്കാണ് കുഴി രൂപപ്പെട്ടത്. പൊലീസ് എത്തി അപകടം ഉണ്ടാകാത്ത നിലയിൽ കയർ വലിച്ചു കെട്ടി. 

കോട്ടയം ജില്ലയുടെ മലയോര മേഖലകളിൽ രാത്രിയിൽ ശക്തമായ മഴ പെയ്തതോടെ നദികളിലെ ജലനിരപ്പ് ഉയർന്നു.മീനച്ചിലാറിന്റെ ജലനിരപ്പ് മുന്നറിയിപ്പ് നിരപ്പിൽ നിന്നും ഉയർന്നു കഴിഞ്ഞു. പ്രദേശത്ത് ഗതാഗതം പൂർണമായും തടസപ്പെട്ടു. 

 ജില്ലയിൽ 37 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 273 കുടുംബങ്ങളിലായി 852 പേർ ക്യാമ്പുകളിലുണ്ട്. കിഴക്കൻ മേഖലകളിൽ മഴ ഇടവിട്ട് തുടരുന്നതിനാൽ പടിഞ്ഞാറൻ മേഖലകളിലെ വെള്ളക്കെട്ട് തുടരുന്നു.