ദേശീയപാതകളിലെ കുഴികള്‍ എത്രയും വേഗം അടയ്ക്കണമെന്ന് ഹൈക്കോടതി

court
 


ദേശീയപാതകളിലെ കുഴികള്‍ എത്രയും വേഗം അടയ്ക്കണമെന്ന് കർശന നിർദേശവുമായി ഹൈക്കോടതി . ദേശീയപാതാ അതോറിറ്റി റീജിയണല്‍ ഓഫീസര്‍ക്കും പ്രോജക്ട് ഡയറക്ടര്‍ക്കുമാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശം നല്‍കിയത്.  ഹൈക്കോടതി ഇന്ന് അവധിയായതിനാല്‍ അമിക്കസ്‌ക്യൂറി വഴിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നിർദേശം നൽകിയത്. 

കഴിഞ്ഞ കുറേ നാളുകളായി റോഡിലെ കുഴികള്‍ സംബന്ധിച്ച വിവിധ ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിച്ചിരുന്നു. ഇതിനിടെ കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പെട്ട കോടതി സ്വമേധയാ കേസെടുത്തിരുന്നു. ദേശീയപാതയിലെ കുഴിയില്‍ വീണ് കഴിഞ്ഞ ദിവസം ഒരാൾ മരിച്ച സംഭവത്തോട് കൂടിയാണ് കോടതിയുടെ അടിയന്തര ഇടപെടല്‍.

നേരത്തെ ദേശീയപാതയിലെ കുഴികളില്‍ ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പിനല്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു.