പ്രിയ വർഗ്ഗീസിനെതിരായ ഹൈക്കോടതി വിധി; കണ്ണൂര്‍ സര്‍വകലാശാല അപ്പീല്‍ നല്‍കില്ല

pritya
 

പ്രിയ വർഗ്ഗീസിന് എതിരായ ഹൈക്കോടതി വിധിയില്‍ കണ്ണൂര്‍ സര്‍വകലാശാല അപ്പീല്‍ നല്‍കില്ല. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് അടിയന്തിര സിന്റിക്കറ്റ് യോഗം ചേരും. നിയമന വിഷയത്തില്‍ തുടര്‍ നടപടികളെ കുറിച്ച് ചര്‍ച്ചചെയ്യാനാണ് യോഗം. വിഷയത്തില്‍ വി സി നിയമോപദേശം തേടിയിട്ടുണ്ട് .ഇതേ തുടർന്ന് വിസി ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും.

ഇന്ന് ചേരുന്ന യോഗത്തില്‍ വിഷയത്തില്‍ സര്‍വ്വകലാശാല നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന.ഇന്നലെയാണ് പ്രിയ വർഗ്ഗീസിന്റെ നിയമനം റദ്ധാക്കിയ വിധി വന്നത് . കോടതി വിധി മാനിക്കുന്നുവെന്നും ഈ വിഷയത്തില്‍ ഇടപെടില്ലെന്നും കണ്ണൂര്‍ സര്‍വ്വകലാശാല ആണ് തുടര്‍നടപടി എടുക്കേണ്ടതെന്നുമാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഇന്നലെ പ്രതികരിച്ചത്.