ഹയർസെക്കണ്ടറി ​ ഒന്നാം വർഷ സപ്ലിെമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

google news
hsc
 


ഹയർസെക്കണ്ടറി (വൊക്കേഷണൽ) ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിെമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.www.admission.dge.kerala.gov.in എന്ന അഡ്മിഷൻ വെബ്സൈറ്റിലെ ഹയർസെക്കണ്ടറി (വൊക്കേഷണൽ) അഡ്മിഷൻ എന്ന പേജിൽ ലഭ്യമാണ്. 

First Suppl Allotment Results എന്ന ലിങ്കിൽ അഅപേക്ഷ നമ്പരും ജനനത തീയതിയും ടൈപ്പ് ചെയ്ത് അപേക്ഷകർക്ക് അലോട്ട്മെന്റ് വിവരങ്ങൾ മനസ്സിലാക്കുന്നതിനും അലോട്ട്മെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യുന്നതിനും സാധിക്കും. 

ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന്റെ അടിസ്ഥാനത്തിൽ 14നു  വൈകുന്നേരം 4 മണി വരെ സ്കൂളിൽ പ്രവേശനം നേടാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് സ്ഥിരപ്രവേശനമാണ് ലഭിക്കുന്നത്. ഇവർക്ക് താത്ക്കാലിക പ്രവേശനം അനുവദനീയമല്ല. അലോട്ട്മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥി 14നു  വൈകുന്നേരം 4 മണിക്ക് മുമ്പ് അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ സ്ഥിര പ്രവേശനം നേടാതിരുന്നാൽ അഡ്മിഷൻ നടപടികളിൽ നിന്നും പുറത്താകുന്നതാണ്. 

Tags