ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

school
 ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  ഓഗസ്റ്റ് 05 വെള്ളിയാഴ്ച ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അവധി പ്രഖ്യാപിച്ചു. കാലവർഷം ശക്തമാകുന്ന  പെയ്യുന്ന സാഹചര്യത്തിൽ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ല. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ  നിർദ്ദേശിച്ചു. 

ഇടുക്കിയിൽ റോഡിൽ പലയിടത്തും മണ്ണിടിഞ്ഞു വീണ് തടസ്സപ്പെട്ട ഗതാഗതം പുനസ്‌ഥാപിച്ചു. മുല്ലപ്പെരിയാർ ജലനിരപ്പ് 136 അടിയിലേക്ക് എത്തുന്നു. ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. എട്ടു ക്യാമ്പുകളിലായി 160 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.