വി​ദ്യാ​ർ​ഥി​യു​ടെ കൈ ​മു​റി​ച്ചു​മാ​റ്റി​യ സം​ഭ​വം: ഡി​എം​ഒ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

 Human Rights Commission
 

 
ക​ണ്ണൂ​ർ:
ഫു​ട്ബോ​ൾ ക​ളി​ക്കി​ടെ വീ​ണ് എ​ല്ലു​പൊ​ട്ടി​യ വി​ദ്യാ​ർ​ഥി​യു​ടെ കൈ ​മു​റി​ച്ചു​മാ​റ്റി​യെ​ന്ന പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. ക​ണ്ണൂ​ർ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.
 

ഡിസംബർ 23 ന് കണ്ണൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ഫുട്ബോൾ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാർത്ഥിയുടെ കൈ മുറിച്ചുമാറ്റിയതിൽ ചികിത്സാപിഴവെന്ന് ആരോപണമുയർത്തിരുന്നു.
 
തലശേരി ചേറ്റംകുന്ന് സ്വദേശി സുൽത്താനാണ് ഒരു കൈ നഷ്ടമായത്. സുൽത്താനെ ആദ്യം ചികിത്സിച്ച തലശേരി ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ വീഴ്ച കാരണമാണ് കുട്ടിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം.
 

അ​തേ​സ​മ​യം ചി​കി​ത്സാ പി​ഴ​വ് ഉ​ണ്ടാ​യി​ല്ലെ​ന്ന് ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എ​ല്ല് പൊ​ട്ടി മൂ​ന്നാ​മ​ത്തെ ദി​വ​സം കു​ട്ടി​യു​ടെ കൈ​യി​ലേ​ക്കു​ള്ള ര​ക്ത​യോ​ട്ടം നി​ല​യ്ക്കു​ന്ന ക​മ്പാ​ർ​ട്ട്മെ​ന്‍റ് സി​ൻ​ഡ്രോം എ​ന്ന അ​വ​സ്ഥ ഉ​ണ്ടാ​യെ​ന്നും ശ​സ്ത്ര​ക്രി​യ ചെ​യ്തെ​ങ്കി​ലും നീ​ർ​ക്കെ​ട്ട് മാ​റാ​നു​ള്ള​ത് കൊ​ണ്ട് കൈ ​തു​ന്നി​ക്കെ​ട്ടി​യി​രു​ന്നി​ല്ല.

അ​ണു​ബാ​ധ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ​ത്താ​മ​ത്തെ ദി​വ​സ​മാ​ണ് അ​ണു​ബാ​ധ ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. ഒ​പ്പം ര​ക്തം വാ​ർ​ന്നു​പോ​വു​ക​യും ചെ​യ്തു. ര​ക്തം വാ​ർ​ന്ന് പോ​യി​ല്ലെ​ങ്കി​ൽ കൈ ​ര​ക്ഷി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്ത​തെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു.