'എന്നെ ബ്ലാക്ക് മെയിൽ ചെയ്യുന്നു..'; പീഡനക്കേസിൽ മുൻകൂർ ജാമ്യം തേടി നടൻ വിജയ് ബാബു ഹൈക്കോടതിയിൽ
Fri, 29 Apr 2022

കൊച്ചി: പീഡന ആരോപണ പരാതിയിൽ മുൻകൂർ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് ഉച്ചയ്ക്ക് കോടതി ഹർജി പരിഗണിക്കും.
യുവ നടിയുമായുള്ള വാട്ട്സ്ആപ്പ് ചാറ്റും ചിത്രങ്ങളും പോലീസിനു കൈമാറാന്‍ തയാറെന്ന് വിജയ് ബാബു ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി. സിനിമയില്‍ അവസരം തേടിയാണ് നടി താനുമായി അടുത്തത്. ഇപ്പോള്‍ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. പോലീസ് മാധ്യമങ്ങളുമായി ഒത്തുകളിക്കുകയാണ്. തന്നെ അറസ്റ്റ് ചെയ്ത് പ്രശ്നം തീര്‍ക്കാനാണ് പോലീസ് നീക്കം നടത്തുന്നതെന്നും ഹര്‍ജിയില്‍ ആരോപണം ഉയർത്തുന്നു.