നാ​ദാ​പു​ര​ത്ത് അ​ഞ്ചാം​പ​നി ഭീ​തി തു​ട​രു​ന്നു;രോഗ ബാ​ധി​ത​രു​ടെ എ​ണ്ണം 36 ആ​യി

jo
 

നാ​ദാ​പു​ര​ത്ത് അ​ഞ്ചാം​പ​നി ഭീ​തി തു​ട​രു​ന്നു. ഇ​ന്ന​ലെ ര​ണ്ട് കേ​സു​ക​ൾ​കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ നാ​ദാ​പു​ര​ത്ത് മാ​ത്രം അ​ഞ്ചാം​പ​നി സ്ഥി​രീ​ക​രി​ച്ച​വ​ർ 25 ആ​യി. ഇ​ന്ന​ലെ ര​ണ്ട്, ഏ​ഴ് വാ​ർ​ഡു​ക​ളി​ലാ​ണ് ഓ​രോ പു​തി​യ കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്‍ത​ത്.

ഇ​തോ​ടൊ​പ്പം കാ​യ​ക്കൊ​ടി പ​ഞ്ചാ​യ​ത്തി​ലും ഒ​രു പു​തി​യ കേ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തോ​ടെ നാ​ദാ​പു​രം, പു​റ​മേ​രി, വ​ള​യം, വാ​ണി​മേ​ൽ, ന​രി​പ്പ​റ്റ, കാ​യ​ക്കൊ​ടി, കാ​വി​ലും​പാ​റ, മ​രു​തോ​ങ്ക​ര, കു​റ്റ്യാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ക​ണ്ടെ​ത്തി​യ അ​ഞ്ചാം​പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം 36 ആ​യി. രോ​ഗം കൂ​ടു​ത​ൽ ക​ണ്ടെ​ത്തി​യ നാ​ദാ​പു​ര​ത്ത് പൗ​ർ​ണ​മി വാ​യ​ന​ശാ​ല, ചി​യ്യൂ​ർ ഹെ​ൽ​ത്ത് സെ​ന്റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്യാ​മ്പു​ക​ളി​ൽ​നി​ന്ന് 61 കു​ട്ടി​ക​ൾ​ക്ക് അ​ഞ്ചാം​പ​നി​ക്കെ​തി​രെ​യു​ള്ള വാ​ക്‌​സി​ൻ ന​ൽ​കി. നേ​ര​ത്തേ 65 കു​ട്ടി​ക​ൾ​ക്ക് ന​ൽ​കി​യി​രു​ന്നു.