വയനാട്ടില്‍ കടുവയെ മയക്കുവെടിവെച്ച് പിടികൂടി; കര്‍ഷകനെ ആക്രമിച്ച കടുവയെന്ന് സ്ഥിരീകരണം
Sat, 14 Jan 2023

കല്‍പ്പറ്റ: വയനാട് കുപ്പാടിത്തറയിലിറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടി. വനംവകുപ്പും ആര്‍ആര്‍ടി സംഘവും പ്രദേശം വളഞ്ഞ് സംയുക്തമായി നടത്തിയ പരിശോധനയിലാണ് കടുവയെ കണ്ടെത്തിയത്.
രണ്ടു തവണ മയക്കുവെടിവെച്ചശേഷം മയങ്ങി വീണ കടുവയെ വലയിലാക്കി കൂട്ടിലേക്ക് മാറ്റി ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. വന്യജീവി സങ്കേതത്തിലെത്തിയ ശേഷമായിരിക്കും ആന്റിഡോസ് നല്‍കുക.
അതേസമയം, വയനാട്ടില്‍ കര്‍ഷകനെ ആക്രമിച്ച് കൊന്ന കടുവയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.