തിരുവനന്തപുരം-കൊൽക്കത്ത വൺ സ്റ്റോപ്പ് പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ എയർലൈൻസ്
Sun, 22 Jan 2023

തിരുവനന്തപുരം: കൊൽക്കത്തയിലേക്കു തിരുവനന്തപുരത്തുനിന്ന് പുതിയ വൺ സ്റ്റോപ്പ് പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ എയർലൈൻസ്. തിരുവനന്തപുരത്തെ ആഭ്യന്തര ടെർമിനലിൽനിന്ന് ഉച്ചയ്ക്ക് 1.40ന് പുറപ്പെട്ട് ചെന്നൈ വഴി വൈകിന് 6ന് കൊൽക്കത്തയിൽ (6E-6169) എത്തിച്ചേരും. മടക്ക വിമാനം (6E-563) കൊൽക്കത്തയിൽനിന്ന് രാവിലെ 8.15ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.05ന് തിരുവനന്തപുരത്തെത്തും.
തിരുവനന്തപുരത്തുനിന്ന് കൊൽക്കത്തയിലേക്ക് നോൺ സ്റ്റോപ്പ് സർവീസ് നടത്തുന്നതും പരിഗണനയിലാണ്. പുതിയ സർവീസ് ആരംഭിക്കുന്നതോടെ ഇതേ ദൂരം സഞ്ചരിക്കാൻ വേണ്ടിയിരുന്ന ഏഴര മണിക്കൂർ യാത്രാസമയം 4.30 മണിക്കൂറായി കുറയും. നേരത്തേ ഇതേ യാത്രയ്ക്ക് രണ്ട് വിമാനങ്ങൾ ആശ്രയിക്കണമായിരുന്നു.